കായംകുളം : ഓട്ടോറിക്ഷ ഡ്രൈവറായ ദേവികുളങ്ങര പഞ്ചായത്ത് 15 ാം വാർഡ് വയലിൽ വീട്ടിൽ രാജേന്ദ്രന്റെ (52) ചികിത്സക്ക് പണം സ്വരൂപിക്കാൻ ഇന്ന് നാടൊന്നിക്കും. രണ്ടുവൃക്കകളും തകരാറിലായ രാജേന്ദ്രൻ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിറുത്തുന്നത്. വൃക്കമാറ്റി വയ്ക്കുകയേ മാർഗമുള്ളുവെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. സഹോദരൻ രാജു വൃക്ക നൽകാൻ തയ്യാറാണെങ്കിലും ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താൻ ഈ കുടുംബത്തിന് കഴിയുന്നില്ല. തുടർന്നാണ് ചികിത്സാ സഹായ സമിതി രൂപീകരിച്ച് ധനസമാഹരണം നടത്തുന്നത്. ഫെഡറൽ ബാങ്കിന്റെ ദേവികുളങ്ങര ബ്രാഞ്ചിൽ അക്കൗണ്ടും തുടങ്ങി. നമ്പർ: 131901001794 19. ഐ.എഫ്.സി: എഫ്.ഡി.ആർ.എൽ0001319