l
ലഹരി വിരുദ്ധ സംഗമവും സൗഹൃദ ഫുട്‌ബോൾ മത്സരവും.

പൂച്ചാക്കൽ: ലഹരിക്കെതിരെ മുന്നേറാം ജീവിതത്തെ വർണാഭമാക്കാം എന്ന പേരിൽ ടീൻ ഇന്ത്യ, മലർവാടി ബാലസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സംഗമവും സൗഹൃദ ഫുട്‌ബാൾ മത്സരവും നടത്തി. അരൂക്കുറ്റി സോക്കർ അറീന ടർഫിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി ചേർത്തല ഏരിയാ പ്രസിഡന്റ് വി.എ അമീൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനും , ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോർഡിനേറ്ററുമായ പി.എം. സുബൈർ ലഹരി വിരുദ്ധ സന്ദേശം നൽകി. പി.എ അൻസാരി സാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സലീം ത്വാഹ സ്വാഗതം പറഞ്ഞു. ഹുസൈബ് സമാപന പ്രഭാഷണം നടത്തി. കെ.കെ.ഇബ്രാഹീ , നൗഫൽ ഫാറൂഖ്, ടി.എ.റാഷിദ്, ഷിഹാബ് കാട്ടുപുറം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.