g
ഗ്രാമ വണ്ടി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പത്തിയൂരിൽ മന്ത്രി ആന്റണി രാജു നിർവ്വഹിക്കുന്നു.

കായംകുളം: സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഗ്രാമ വണ്ടി പദ്ധതിയിലൂടെ യാഥാർത്യമാക്കാൻ കഴിയുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന ഗ്രാമ വണ്ടി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പത്തിയൂരിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നടപ്പിലാക്കിയ ഗ്രാമ വണ്ടി പദ്ധതിയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം നേടാനും കഴിഞ്ഞു.കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അവാർഡ് കേരളത്തിന് ലഭിച്ചു.ഈ പദ്ധതി ഇന്ത്യയാകെ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിലുടെ കേരളം ഇന്ത്യയ്ക്ക് മാതൃകയാക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ യു പ്രതിഭ എം എൽ എ അധ്യക്ഷയായി.