ചേർത്തല: വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിൽ ഡിസംബർ 4 മുതൽ 11 വരെ നടക്കുന്ന ദശലക്ഷാർച്ചനയോടനുബന്ധിച്ചുള്ള നോട്ടീസ് പ്രകാശനവും ശ്രീരുദ്രതീർത്ഥം ശിവസ്തുതികൾ അടങ്ങിയ സി.ഡി.പ്രകാശനവും ഇന്ന് നടക്കും. ക്ഷേത്ര ഓഡിറ്റോറിയത്തിൽ രാവിലെ 9ന് പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂൾ മാനേജർ കെ.എൽ.അശോകൻ പ്രകാശനം നിവഹിക്കും.ബൈജു പത്മനാഭൻ സി.ഡി.ഏറ്റുവാങ്ങും.