അമ്പലപ്പുഴ: പറവൂർ സ്വയംഭൂ ശ്രീ സങ്കടഹര ഗണപതി ക്ഷേത്രത്തിൽ 8 മുതൽ 11 വരെ പൗർണമി പൂജ നടക്കും. 8 ന് ഒന്നാം ദിവസം ലക്ഷ്മി വിനായക ഹോമം, രണ്ടാം ദിവസം വിദ്യാസരസ്വതി ഗണപതി ഹോമം, മൂന്നാം ദിവസം ശ്രീ ഭുവനേശ്വരി വിനായക ഹോമം, നാലാം ദിവസം ശിവകുബേര ഗണപതി ഹോമം . വഴിപാടിന് താത്പര്യമുള്ള ഭക്തജനങ്ങൾ 500 രൂപ 9020161857 നമ്പരിൽ ഗൂഗിൾ പേ ചെയ്യണമെന്ന് ശാന്തി എൻ.പ്രകാശൻ സ്വമി അറിയിച്ചു .