 
ചേർത്തല: വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിൽ ഡിസംബർ 4 മുതൽ 11 വരെ നടക്കുന്ന
ദശലക്ഷാർച്ചനയോടനുബന്ധിച്ചുള്ള നോട്ടീസ് പ്രകാശനവും,ശിവസ്തുതിഗീതങ്ങൾ അടങ്ങിയ ശ്രീരുദ്റതീർത്ഥം ഓഡിയോ സി.ഡി പ്രകാശനവും ശ്രീനാരായണ മെമ്മോറിയൽ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ കെ.എൽ.അശോകൻ നിർവഹിച്ചു.ബൈജു പത്മനാഭൻ സി.ഡി ഏറ്റുവാങ്ങി.ദേവസ്വം പ്രസിഡന്റ് പി.ചന്ദ്രമോഹൻ,സെക്രട്ടറി സി.കെ.സുരേഷ് ബാബു,ദശലക്ഷാർച്ചന കമ്മിറ്റി ചെയർമാൻ എൻ.രാമദാസ്,പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ വി.എസ്.സുരേഷ്,കൺവീനർ ധിരൻ ബേബി,ഗാനരചയിതാക്കളായ തണ്ണീർമുക്കം ഓമനകുട്ടൻ, കണ്ണൻ ബിജു,ഗായകൻ ജിതേന്ദ് രാജ്,എ.പി.റെജി,ചന്ദ്രബോസ്,ശിവമോഹൻ,ജി.കെ.അജിത്ത്,സോഹൻലാൽ,ജയകൃഷ്ണൻ,വേണു,സുധീഷ് ,ഗോവിന്ദ കമ്മത്ത്,മധു എന്നിവർ സംസാരിച്ചു.