sndp
എസ്.എൻ.ഡി.പി യോഗം കടക്കരപ്പളളി പടിഞ്ഞാറെവട്ടക്കര 518ാം നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗം നിയുക്ത യോഗം ഡയറക്ടർ ബോർഡ്‌ അംഗം ബൈജു അറുകുഴി ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:എസ്.എൻ.ഡി.പി യോഗം കടക്കരപ്പളളി പടിഞ്ഞാറെവട്ടക്കര 518ാം നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗം നിയുക്ത യോഗം ഡയറക്ടർ ബോർഡ്‌ അംഗം ബൈജു അറുകുഴി ഉദ്ഘാടനം ചെയ്തു.ശാഖാപ്രസിഡന്റ് രാധാകൃഷ്ണൻ തേറാത്ത് അദ്ധ്യക്ഷത വഹിച്ചു. വിജയൻ മറ്റത്തിൽ,വി.പുഷ്പദാസ്,ബിൻസി,കെ.എസ്.പുഷ്‌ക്കരൻ,കെ.ബി.പ്രസാദ്,അനിയപ്പൻ,
ഭദ്റൻ കൊടിവീട്ടിൽ,ശോഭ എന്നിവർ സംസാരിച്ചു.ഓഫീസ്‌കെട്ടിടം നിർമ്മിക്കാനായി 30 ലക്ഷം രൂപയുടെ ബഡ്ജറ്റും അംഗീകരിച്ചു.ചടങ്ങിൽ കലാപ്രതിഭകളെയും ആദരിച്ചു.