ചേർത്തല:സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് അരൂർ എം.എൽ.എ ദലീമ ജോജോയുടെ ഫണ്ടിൽ നിന്നും അനുവദിച്ച 4 ഓക്സിജൻ കോൺസെൻട്രേറ്റർ ഇന്ന് കൈമാറും. സാന്ത്വനം ഓഫീസിൽ രാവിലെ 10ന് ദലീമ ജോജോ എം.എൽ.എ സാന്ത്വനം പ്രസിഡന്റ് കെ.രാജപ്പൻനായർക്ക് കൈമാറും.തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലുമായി 700ലധികം കിടപ്പു രോഗികൾക്ക് സാന്ത്വനം പരിചരണം എത്തിക്കുന്നുണ്ട്.ദിവസവും സൗജന്യ ഭക്ഷണ വിതരണവും,ജനകീയ ഹോട്ടലും,24 മണിക്കൂറും പ്രവർത്തിക്കുന്ന ആബുലൻസ് സൗകര്യവും മൊബൈൽ മോർച്ചറിയും സാന്ത്വനത്തിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.