photo
കണ്ടമംഗലത്തമ്മ ട്രസ്​റ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി.ഡി.ഗഗാറിൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ കടക്കരപ്പള്ളി പി.എച്ച്.സി -തൈക്കൽ റോഡ് അടിയന്തരമായി സഞ്ചാര യോഗ്യമാക്കണമെന്ന് കടക്കരപ്പള്ളി കണ്ടമംഗലത്തമ്മ ട്രസ്​റ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.പഞ്ചായത്തിലെ 4,5,8,11,13 എന്നീ വാർഡുകളുമായി ബന്ധപ്പെട്ടുള്ള റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് നാളുകൾഏറെയായി.കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ അപകടങ്ങളും നിത്യസംഭവങ്ങളാണ്.ശോച്യാവസ്ഥ പരിഹരിച്ച് റോഡ് പുനർനിർമ്മിക്കണമെന്ന് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.വാർഷിക പൊതുയോഗവും കുടുംബസംഗമവും കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി.ഡി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു.ട്രസ്​റ്റ് പ്രസിഡന്റ് കെ.പുരുഷൻ അദ്ധ്യക്ഷനായി.സെക്രട്ടറി പി.എം.വിദ്യാധരൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.കെ.ചിദംബരൻ,ആർ.ആർ. പ്രസാദ്,വി.പി.ഗൗതമൻ,എൻ.എൻ.സജിമോൻ,എ.എസ്.ലൈജു,കെ.വി.പുരുഷോത്തമൻ,ഇ.ജി. ഹരികൃഷ്ണൻ,ടി.ബിനു,സുരേഷ് മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി കെ.പുരുഷൻ (പ്രസിഡന്റ് ),സുരേഷ് മാമ്പറമ്പിൽ (വൈസ് പ്രസിഡന്റ്), പി.എം.വിദ്യാധരൻ (സെക്രട്ടറി), ടി.ബിനു ( ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.