lahri
എസ്.ഡി.വി സ്‌കൂൾ മാനേജർ പ്രൊഫ.രാമാനന്ദൻ ടിവി സ്‌പോർട്സ് ക്ലബിന്റെ ജേഴ്സി പ്രകാശനവും ലഹരി വിരുദ്ധ ബോധവത്കരപരിപാടിയും ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: എസ്.ഡി.വി സ്‌പോർട്സ് ക്ലബ് ലഹരി വിരുദ്ധ ബോധവത്കരണവും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു.
എസ്.ഡി.വി ബസന്റ് ഹാളിൽ ചേർന്ന ചടങ്ങ് എസ്.ഡി.വി മാനേജർ പ്രൊഫ.രാമനന്ദൻ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാഒളിമ്പിക് അസോസിയേൻ പ്രസിഡന്റ് വി.ജി വിഷ്ണു, സെക്രട്ടറി സി.ടി.സോജി എന്നിവർ മുഖ്യഥികളായി. കായിക അദ്ധ്യാപകൻ സുധി, മുൻകലാ-കായിക താരങ്ങളായ അനുഫ് അഷറഫ്, രാജേഷ്,നിജു, രാജശ്രീ ,പി.ടി.എ പ്രസിഡന്റ് ഷീബ,സ്റ്റാഫ് സെക്രട്ടറി റാണി സുഷമ്മ എന്നിവർ സംസാരിച്ചു. എസ്.ഡി.വി പൂർവ വിദ്യാർത്ഥികളായ മുൻകാല കായിക താരങ്ങൾ ജേഴ്സിയും സ്‌പോർട്സ് ഉപകരണങ്ങളും സംഭാവന നൽകി.