അമ്പലപ്പുഴ: കരൂർ കിഴക്ക് കളത്തിൽ പറമ്പിൽ ശ്രീമഹാദേവ ക്ഷേത്രത്തിലെ പുതിയ ശ്രീ കോവിലിന്റെ ആധാരശിലാന്യാസം ക്ഷേത്രം തന്ത്രി തുറവൂർ മണിക്കുട്ടന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. മഹാദേവ ശ്രീകോവിലിന് ആമയിട ഭഗവതി പറമ്പ് അമൃതം പ്രസാദും, ഭഗവതി ശ്രീകോവിലിന് കരൂർ മാമ്പല യിൽ വിശ്വനും ശിലാന്യാസ നിർവ്വഹണം നടത്തി. മഹാഗണപതി ഹോമം, മംഗളാരതി, മഹാപ്രസാദമൂട്ട് തുടങ്ങിയവും നടന്നു. ക്ഷേത്രം ഭാരവാഹികളായ പരമേശ്വരൻ കൂനാലിക്കൽ, ഉദയൻ പായൽ കുളങ്ങര, ചന്ദ്രൻ ചന്ദ്രത്തിൽ, രാജീവൻ രാജേഷ് ഭവനം, സുരേന്ദ്രൻ കളത്തിൽ പറമ്പ്, വി. രമണൻ ആർ.വി നിവാസ്, വിനയൻ നെടുംപറമ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ഷേത്ര പുനർ നിർമ്മാണം നടത്തുന്നത്.