photo
കളവംകോടം ശക്തീശ്വര ക്ഷേത്രത്തിലെ കിഴക്കേ ഗോപുര സമർപ്പണം ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്​റ്റ് പ്രസിഡന്റ് സച്ചിതാനന്ദ സ്വാമി നിർവഹിക്കുന്നു

ചേർത്തല:കളവംകോടം ശക്തീ​ശ്വരം ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ചകിഴക്കേ ഗോപുര സമർപ്പണവും സർവമത സമ്മേളനവും നടന്നു.ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്​റ്റ് പ്രസിഡന്റ് സച്ചിതാനന്ദ സ്വാമി ഗോപുരസമർപ്പണം നിർവഹിച്ചു.തുടർന്ന് നടന്ന സർവ്വമത സമ്മേളനത്തിൽ ക്ഷേത്രയോഗം പ്രസിഡന്റ് സി.കെ.ഷാജിമോഹൻ അദ്ധ്യക്ഷനായി.സച്ചിതാനന്ദസ്വാമി ഉദ്ഘാടനം ചെയ്തു.ഫാ.മാത്യു ചന്ദ്രംകുന്നേൽ,ഷിഹാബുദ്ദീൻ ഹസനി,എരമല്ലൂർ ഉഷേന്ദ്രൻ തന്ത്റി എന്നിവർ പ്രഭാഷണം നടത്തി.ക്ഷേത്രയോഗം സെക്രട്ടറി കെ.രാജപ്പൻ ഒ.കെ.ചന്ദ്രഭാനു എന്നിവർ പങ്കെടുത്തു.