c
കയർ മേഖലയിൽ നില നിൽക്കുന്ന അനിശ്ചിതത്വവും ആശങ്കകളും പരിഹരിക്കുവാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് എസ്.എൻ.ഡി.പി.യോഗം

പൂച്ചാക്കൽ: കയർ മേഖലയിൽ നില നിൽക്കുന്ന അനിശ്ചിതത്വവും ആശങ്കകളും പരിഹരിക്കുവാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് എസ്.എൻ.ഡി.പി യോഗം 613-ാം നമ്പർ മാക്കേക്കടവ് ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. യോഗം കൗൺസിലർ പി.ടി മന്മഥൻ ഉദ്ഘാടനം ചെയ്തു. ചേർത്തല എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷനായി. പ്രവർത്തന റിപ്പോർട്ടും കണക്കും സെക്രട്ടറി എം.കെ പങ്കജാക്ഷൻ അവതരിപ്പിച്ചു. ശാഖാ യോഗം പ്രസിഡന്റ് കെ.ധനഞ്ജയൻ സ്വാഗതവും ലെജിത്ത് ബാബു നന്ദിയും പറഞ്ഞു. ഭാരവാഹികളായി വിനയകുമാർ (പ്രസിഡന്റ്) ,ആർ.ശ്യാം രാജ് (വൈസ്.പ്രസിഡന്റ്) , ബി.ലെജിത്ത് ബാബു (സെക്രട്ടറി) ,കെ.ധനഞ്ജയൻ (യൂണിയൻ കമ്മറ്റിഅംഗം), എം.കെ പങ്കജാക്ഷൻ,എം.കെ ഷാജി, ഷാജി ,പ്രകാശൻ,ഷീല ഭഗത്ത് പ്രസാദ്, ദിനേശൻ,നിമേഷ്ധർമ്മജൻ ,സുമാശിവകുമാർ ,തങ്കച്ചൻ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.