thh
പാണാവള്ളി ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം ദിലീമ ജോജോ എം.എൽ.എ നിർവഹിക്കുന്നു.

പൂച്ചാക്കൽ: പാണാവള്ളി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. എസ്.എൻ.ഡി.പി - പുതിയ പാലം റോഡ്, തഖ്‌വ ജുമാമസ്ജിദ് റോഡ്, കൊടിത്തറ കോളനി റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. ഫിഷറീസ് ഫണ്ടിൽ നിന്ന് 18 ലക്ഷം മുടക്കിയാണ് എസ്.എൻ.ഡി.പി റോഡ് നിർമ്മിച്ചത്. എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് ലക്ഷം വിനിയോഗിച്ച് തഖ്‌വ പള്ളി റോഡും തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ എസ്.സി ഫണ്ടിൽ നിന്നുള്ള എട്ട് ലക്ഷം വിനിയോഗിച്ച് കൊടിത്തറ കോളനി റോഡും നിർമ്മിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് വിവേകാനന്ദ, പാണാവള്ളി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അംഗം ആർ. അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു.