m
മുഹമ്മ പള്ളിക്കുന്ന് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ ആർ റോഷൻ കാലാക്കൽ (യു എസ് എ ) നിർവ്വഹിക്കുന്നു.

മുഹമ്മ: പള്ളിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്ര വികസനത്തിന് നാന്ദി കുറിച്ചുള്ള ചടങ്ങുകൾക്ക് ഭക്തിനിർഭരമായ തുടക്കം. ഇതിനായി അനിൽകുമാർ ജിത്തൂസ് ചെയർമാനായും പി.ഉഗ്രനാഥ് ,ശിവൻപിള്ള ,ധനേഷ് ത്രിവിക്രമൻ ,അനോഘ ലാൽ എന്നിവർ അംഗങ്ങളായുമുള്ള വികസന സമിതിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് . വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ.ആർ.റോഷൻ കാലാക്കൽ (യു.എസ്.എ) നിർവഹിച്ചു. പ്രസിഡന്റ് വി.എൻ.മനോഹരൻ,വൈസ് പ്രസിഡന്റ് എൻ.വി.റോയി, സെക്രട്ടറി എസ്.സനീഷ് ,ജോയിന്റ് സെക്രട്ടറി കെ.പി.അശോകൻ,ട്രഷറർ പി.ഉഗ്രനാഥ് എന്നിവർ സംസാരിച്ചു.