ഹരിപ്പാട്: തീരദേശ ഹൈവേയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രദേശത്ത് ഉണ്ടായിട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് യോഗം ഇന്ന് നടക്കും. രമേശ്‌ ചെന്നിത്തല എം.എൽ.എയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 12ന് തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ് യോഗമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ് കുമാർ അറിയിച്ചു .