 
മാന്നാർ: കുട്ടമ്പേരൂർ സീയോൻപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെയും യുവജന പ്രസ്ഥാനത്തിന്റെയും ആഭിമുഖ്യത്തിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നടന്നു. ശനിയാഴ്ച വൈകിട്ട് 6 ന് സന്ധ്യ നമസ്ക്കാരം, ഗാന ശുശ്രൂഷ, വചന ശുശ്രൂഷ എന്നിവ നടന്നു. യുവജനപ്രസ്ഥാനം ബാംഗ്ലൂർ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.വർഗീസ് പി.ഇടിച്ചാണ്ടി വി.കുർബാനക്കും വചന ശുശ്രുഷക്കും മുഖ്യ കാർമികത്വം വഹിച്ചു. ഇടവ വികാരി ഫാ.സന്തോഷ് വി.ജോർജ്, ഡീക്കൻ സഞ്ജു പി.മാത്യു എന്നിവർ സഹകാർമികരായിരുന്നു. പ്രദിക്ഷണം, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിച്ചു.