മാവേലിക്കര: ആൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ ജില്ലാ സമ്മേളനം മാവേലിക്കരയിൽ നടന്നു. സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കണ്ണാട്ട് അദ്ധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.എ.ജോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ഗോപു ഐ.ഡി കാർഡ് വിതരണം നടത്തി. സമ്മേളനത്തിൽ ഗോപിനാഥൻ നായർ ,ജയചന്ദ്രൻ മറ്റപ്പള്ളി, ജെ.അനിൽ, പി.ആർ.പുഷ്പകുമാർ, ഷാജി ജോർജ് വരിക്കോലത്തറ, പി.കെ.രാജേശ്വരൻ, ജോർജ്ജ് ജോസഫ്, ഗോപാലകൃഷ്ണൻ, വിജയകുമാർ, വി.കെ.സജിവ്, ബേബിജോർജ്, മാത്യൂ വടക്കേക്കരി, മുരളിധരൻ തുടങ്ങിയവർ സംസാരിച്ചു.