മാവേലിക്കര: കേരള മദ്യനിരോധന സമിതി മാവേലിക്കര താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് ബി.ആർ.കൈമൾ കരുമാടി ഉദ്ഘാടനം ചെയ്തു. മദ്യവും മയക്കുമരുന്നും സമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്നതായും മദ്യനയം തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ.മോഹൻദാസ് അദ്ധ്യക്ഷനായി. മുരളീധരൻ നായർ, രാജൻ, സൈമൺ, മോഹനൻ നല്ലവീട്ടിൽ, ലീലാമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി റജി വഴുവാടി (പ്രസിഡന്റ്), ശശികല, ഇന്ദിര രാജ് (വൈസ് പ്രസിഡന്റ്ര്) പി.രാമചന്ദ്രൻ (സെക്രട്ടറി), ബാലൻ തൈയ്യിൽ, ലൈല ഇബ്രാഹിം (ജോ.സെക്രട്ടറി), ബിനി വിപിൻ (ട്രഷറർ), ഗീതാ രാജൻ, എൻ.മോഹൻദാസ് (ജില്ലാ കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.