മാവേലിക്കര: മാവേലിക്കര നഗസഭ കണ്ടിയൂർ കാളച്ചന്തയിൽ പുതിയതായി നിർമ്മിച്ച മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ് അദ്ധ്യക്ഷയായി. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജ്ജീവ് പ്രായിക്കര, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അനി വർഗീസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശാന്തി അജയൻ, നഗരസഭ അംഗങ്ങളായ രേഷ്മ.ആർ, നൈനാൻ.സി.കുറ്റിശേരിൽ, ലതാമുരുകൻ, വിമല കോമളൻ, കവിത ശ്രീജിത്ത്, കൃഷ്ണകുമാരി, കെ.ഗോപൻ, വിജയമ്മ ഉണ്ണികൃഷ്ണൻ, ജയശ്രീ അജയകുമാർ, നഗരസഭ സൂപ്രണ്ട് ജി.രാജേഷ്, ഹെൽത്ത് സൂപ്പർവൈസർ സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു.