ndj

ഹരിപ്പാട്: ബൈക്ക് യാത്രികനായ യുവാവിനെ വെട്ടിയ സംഭവത്തിലെ രണ്ടു പ്രതികൾ പിടിയിൽ. മണ്ണാറശാല തുലാം പറമ്പ് മഹേഷ് ഭവനത്തിൽ മഹേഷ്(36), കളരിക്കൽ വീട്ടിൽ സനൽകുമാർ (35) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മണ്ണൂർ ഡി.കെ.എൻ .എം .എൽ .പി സ്കൂളിന് സമീപം സഹോദരനോടൊപ്പം ബൈക്കിൽ യാത്രയായിരുന്ന തുലാം പറമ്പ് നടുവത്ത് കൊട്ടാരത്തിൽ പറമ്പിൽ സനലിനാണ് (37) വെട്ടേറ്റത്. കാറിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ ആയിരുന്നപ്രതികളെ മണ്ണാറശാല ഭാഗത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഹരിപ്പാട് എസ് .എച്ച് .ഒ വി.എസ്.ശ്യാംകുമാർ, എസ്.ഐമാരായ എച്ച്. ഗിരീഷ്, സവ്യ സാചി, എ.എസ് ഐ നിസാമുദ്ദീൻ, സി.പി.ഒ മഞ്ജു, സി.പി.ഒ മാരായ നിഷാദ്, അരുൺ, ഇയാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.