ambala

അമ്പലപ്പുഴ : കാക്കാഴം മുഹ് യിദ്ദീൻ ജുമു അ മസ്ജിദിലെ ആണ്ടു നേർച്ചയോടനുബന്ധിച്ചു നടത്തിയ സാംസ്കാരിക സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇമാം എ.എം.കുഞ്ഞുമുഹമ്മദ് ബാഖവിയുടെ ദു: ആയോടെ ആരംഭിച്ച സമ്മേളനത്തിൽജമാ അത്ത് പ്രസിഡന്റ് അഡ്വ.എ.നിസാമുദ്ദീൻ അദ്ധ്യക്ഷനായി. ബോട്ടണിയിൽ പ്രൊഫസർഷിപ്പ് ലഭിച്ച അൽ അമീൻ സ്കൂൾ പ്രിൻസിപ്പൽ ഡോ.പി.ആർ. ഉണ്ണിക്കൃഷ്ണ പിള്ള, മത - ഭൗതിക മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകൾ തുടങ്ങിയവരെ മുൻ എം.എൽ.എ അഡ്വ.ഡി. സുഗതൻ അനുമോദിച്ചു. സി.കെ.എസ് മൗലവി മണ്ണാർകാട് ചരിത്ര കഥാപ്രസംഗം അവതരിപ്പിച്ചു.. .എം. ജുനൈദ് , സി.എ. സലിം ചക്കിട്ടപറമ്പിൽ,, എം.മുഹമ്മദ് കോയ, ഗ്രാമപഞ്ചായത്തംഗങ്ങളായ യു.എം. കബീർ, അലിയാർ കുഞ്ഞുമോൻ, കെ. നജീബ്, കെ.സിയാദ്, ചന്ദ്രശേഖരക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിന് ജനറൽ സെക്രട്ടറി എ.മുഹമ്മദ് മുസ്തഫ മൂലയിൽ സ്വാഗതവും ജോയി​ന്റ് സെക്രട്ടറി എം.എ. ഷെഫീഖ്നന്ദിയും പറഞ്ഞു.