ആലപ്പുഴ: അഖിലഭാരത അയ്യപ്പസേവാ സംഘം ചന്ദനക്കാവ് ശാഖയുടെ പുതിയ ഭാരവാഹികളായി കെ.ജി.പിള്ള (പ്രസിഡന്റ്), എം.രവീന്ദ്രനാഥ് (വൈസ് പ്രസിഡന്റ്), സി.മധുസൂദനപ്പണിക്കർ (സെക്രട്ടറി), അയ്യപ്പൻപിള്ള (ജോ സെക്രട്ടറി), മുരളി പര്യാത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. അഖിലഭാരത അയ്യപ്പസേവാ സംഘം കൺവീനർ ഓമനക്കുട്ടൻ നായർ, ജോയിന്റ് കൺവീനർ ജയശങ്കർ, കമ്മിറ്റിയംഗം അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ചന്ദ്രശേഖരൻ നായർ, ബിജു തുടങ്ങിയവർ സംസാരിച്ചു.