photo
തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിലെ ഇലഞ്ഞിപ്പാടത്ത് വിളഞ്ഞ നെല്ല് മന്ത്റി പി.പ്രസാദ് തിരുവിഴ ക്ഷേത്ര നടയിൽ സമർപ്പിക്കുന്നു

ചേർത്തല:തിരുവിഴ കര പാടത്ത് നെൽകൃഷിയിൽ നൂറു മേനി വിളവ്. ആദ്യ വിളവ് തിരുവിഴ ക്ഷേത്രത്തിലേക്ക് നൽകി കർഷകർ. മന്ത്റി പി.പ്രസാദാണ് ക്ഷേത്ര നടയിൽ നെല്ല് സമർപ്പിച്ചത്. തിരുവിഴ ഫാം ടൂറിസ കേന്ദ്രത്തിലെ ഇലഞ്ഞിപ്പാടത്ത് വിളഞ്ഞ നെല്ലാണ് കർഷകർ ക്ഷേത്രത്തിലേക്ക് നൽകിയത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഈ പാടത്ത് നെൽകൃഷി നടക്കുന്നത്. ജൈവ രീതിയിലായിരുന്നു കൃഷി. ഉമ നെൽവിത്താണ് കൃഷി ചെയ്തത്. തിരുവിഴ ദേവസ്വം വക ഭൂമിയിലാണ് കൃഷി. ദേവസ്വത്തിന്റെ സ്ഥലം കൃഷി ചെയ്യാൻ വിട്ട് നൽകിയത് മാതൃകാപരമാണെന്ന് മന്ത്റി പി.പ്രസാദ് പറഞ്ഞു. തിരുവിഴ ദേവസ്വം പ്രസിഡന്റ് പ്രൊഫ ഇലഞ്ഞിയിൽ രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, കൃഷി അസി ഡയറക്ടർ ജി.വി. റജി, കർഷകനായ ജ്യോതിഷ് കഞ്ഞിക്കുഴി, ബി. സലിം, ബെൻസിലാൻ, കൃഷി ഓഫീസർ റോസ്മി ജോർജ്, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.