ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനം വിവിധ പരിപാടികളോടെ 14ന് ആഘോഷിക്കും. വൈകിട്ട് 3ന് എസ്.ഡി.വി.ഗ്രൗണ്ടിൽ നിന്നും ശിശുദിന റാലി ആരംഭിച്ച് ഗവ.ഗേൾസ് സ്‌കൂളിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ശിശുദിന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അലീറ്ററോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എമറോസ് ബ്രട്ടോ അദ്ധ്യക്ഷത വഹിക്കും. ആലപ്പുഴ ഉപജില്ലയിലെ എല്ലാ സ്‌കൂളുകളിലെ കുട്ടികളും സ്വകാര്യ സി.ബി.സി വിദ്യാലയങ്ങളും പങ്കെടുക്കണമെന്ന് കളക്ടർ വി.ആർ.കൃഷ്ണതേജ് ആവശ്യപ്പെട്ടു. മികച്ച എൻ.സി.സി സ്റ്റുഡന്റ് പൊലീസ്, സക്കൗട്ട്, ബാന്റ്, നിശ്ചല ദൃശ്യം, വിപുലത എന്നീ വിഭാഗങ്ങൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. ശിശുദിന നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മന്ത്രി പി .പ്രസാദ്, എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ജി.രാജേശ്വരി, കളക്ടർ വി.ആർ.കൃഷ്ണ തേജ രക്ഷാധികാരികളായും മുനിസിപ്പൽ ചെയർപേഴ്‌സൺ സൗമ്യ രാജ് (ചെയർമാൻ) കൗൺസിലർ കവിത കെ.ഡി.ഉദയപ്പൻ, വി.ജി.വിഷ്ണു, ഡി.സി.പി.ഒ ടി.വി. മിനമോൾ, ഡി.ഡി, ഡി.എം.ഒഎന്നിവർ (വൈസ് ചെയർമാന്മാർ) ,എം.സി.പ്രസാദ് ജനറൽ കൺവീനറായും കെ.നാസർ ,ഡി. ഷിൻസ് ,റെജി, ടി.എസ്.സിദ്ധാത്ഥൻ കൺവീനറന്മാരായും സ്വാഗ സംഘം രൂപീകരിച്ചു. കെ.ഡി.ഉദയപ്പൻ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.സി ജനറൽ ഡി.ഷിൻസ്, സെക്രട്ടറി എം.സി.പ്രസാദ്, കെ.നാസർ, ഡോ. പ്രഷി തോമസ്, ചിന്താകെ.ശേഖർ, അനുജയിംസ്, ജയകുമാർ എന്നിവർ സംസാരിച്ചു.