photo
സാന്ത്വനം പെയിൻ ആൻഡ് പാലിയേ​റ്റീവ് കെയർ സൊസൈ​റ്റിക്ക് നാല് ഓക്സിജൻ കോൺസെൻട്ര​റ്ററുകൾ ദലീമ ജോജോ എം.എൽ.എ കൈമാറുന്നു

ചേർത്തല: ചേർത്തല മുനിസിപ്പൽ പ്രദേശത്തേയും തൈക്കാട്ടുശേരി ബ്ലോക്ക് അതിർത്തിയിലെ 5 പഞ്ചായത്തുകളിലെയും 700ൽ അധികം കിടപ്പു രോഗികളെ പരിചരിക്കുന്ന സാന്ത്വനം പെയിൻ ആൻഡ് പാലിയേ​റ്റീവ് കെയർ സൊസൈ​റ്റിക്ക് നൽകിയ ഓക്സിജൻ കോൺസെൻട്രേറ്റർ ദലീമ ജോജോ എം.എൽ.എ കൈമാറി. സാന്ത്വനം പ്രസിഡന്റ് കെ.രാജപ്പൻ നായർ ഏ​റ്റുവാങ്ങി. ചേർത്തല കിൻഡർ ആശുപത്രിയാണ് 4 ഓക്സിജൻ കോൺസെൻട്രേ​റ്ററുകൾ എം.എൽ.എയ്ക്ക് നൽകിയത്. സാന്ത്വനം ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.രാജപ്പൻ നായർ അദ്ധ്യക്ഷനായി. രക്ഷാധികാരി അഡ്വ.കെ.പ്രസാദ്, ബോർഡ് അംഗങ്ങളായ എൻ.ആർ.ബാബുരാജ്, വി.എൻ.ബാബു, ബി.വിനോദ്, ട്രഷറർ പി.ഷാജി മോഹൻ എന്നിവർ സംസാരിച്ചു.സാന്ത്വനം സെക്രട്ടറി പി.എം.പ്രവീൺ സ്വാഗതവും, വൈസ് പ്രസിഡന്റ് കെ.പി.പ്രതാപൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ സാന്ത്വനത്തിന്റെ വിശപ്പുരഹിത ചേർത്തലയുടെ കലവറയിലേക്കുള്ള 12 ചാക്ക് അരി സി.പി.എം ഏരിയ കമ്മി​റ്റി അംഗം കെ.ഡി. പ്രസന്നനിൽ നിന്നു സാന്ത്വനം പ്രസിഡന്റ് ഏ​റ്റുവാങ്ങി.