ആലപ്പുഴ: പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച എൻ.രാഘവേന്ദ്രൻ പോറ്റി അനുസ്മരണ യോഗം ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് എം.ബി.തിലകൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.രാജു അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി.എ.ബിജു, ജില്ലാ വൈസ് പ്രസിഡന്റ് ജെ.സീമ തുടങ്ങിയവർ സംസാരിച്ചു.