കായംകുളം: കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ ആർ.ശങ്കറിന്റെ അൻപതാം ചരമവാർഷികം ആചരിച്ചു.
രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ, സാംസ്കാരിക സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.എ.അജികുമാർ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം മഠത്തിൽ ബിജു, ബി.ചന്ദ്രസേനൻ, പ്രിൻസിപ്പൽമാരായ ഡോ.ശ്രീജയ, മോഹൻ ദാമോദർ, എസ്.എസ്.സുഷമ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾക്ക് അവാർഡുകളും സ്കോളർഷിപ്പുകളും സമിതി അംഗങ്ങളുടെ കുട്ടികൾക്ക് അവാർഡുകളും വിതരണം ചെയ്തു. സഹോദയ കലോത്സവ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.