photo
ചേർത്തല തെക്ക് പഞ്ചായത്തു പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അരീപ്പറമ്പ്, അർത്തുങ്കൽ മണ്ഡലം കോൺഗ്രസ് കമ്മി​റ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ ഇരുപതാം ദിവസത്തെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് നിർവഹിക്കുന്നു

ചേർത്തല: തൊഴിലുറപ്പു തൊഴിലാളികളിൽ നിന്നു അന്യായമായി പണം പിരിച്ചെന്നും സബ്സിഡി തുക അർഹരായവർക്ക് കൊടുക്കാതെ ക്രമക്കേട് നടത്തിയെന്നുമുള്ള ആരോപണം നേരിടുന്ന ചേർത്തല തെക്ക് പഞ്ചായത്തു പ്രസിഡന്റ് സിനിമോൾ സാംസൺ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് അരീപ്പറമ്പ്,അർത്തുങ്കൽ മണ്ഡലം കോൺഗ്രസ് കമ്മി​റ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ ഇരുപതാം ദിവസത്തെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് നിർവഹിച്ചു. ഡി.സി.സി അംഗം ബെന്നി വിൽസൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എൻ.ശ്രീകുമാർ, മണ്ഡലം പ്രസിഡന്റുമാരായ ടി.എസ്.രഘുവരൻ,ജോസ് ബന്ന​റ്റ്, ഡൈനി ഫ്രാൻസിസ്,എൻ.ഡി.വാസവൻ,ബാബു പള്ളേകാട്ട്,ബാബു ആന്റണി,ജാക്സൺ,മേരി ഗ്രേസ്, സുജിത് കോനാട്ട്, ശങ്കരൻകുട്ടി, അൽഫോൻസ, കെ.പി.പ്രശാന്ത്,ആർ.സോനു ശിവദാസൻ, അഭിലാഷ്,ജോൺ കുട്ടി പടാകുളം,ഫ്രഡി എന്നിവർ നേതൃത്വം നൽകി.