ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആർ.ശങ്കർ അനുസ്മരണം യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.അശോകൻ അദ്ധ്യക്ഷനായി. ആചര്യൻ വിശ്വപ്രകാശം എസ്. വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ, യോഗം ഡയറക്ടർമാരായ എം.കെ ശ്രീനിവാസൻ, ഡി. ധർമ്മരാജൻ, കൗൺസിലർമാരായ അയ്യപ്പൻ കൈപ്പള്ളിൽ, എസ്. ജയറാം, അഡ്വ. യു. ചന്ദ്രബാബു, പി.എൻ. അനിൽ കുമാർ, രഘുനാഥ്, ബിജുകുമാർ, തൃക്കുന്നപുഴ പ്രസന്നൻ, വനിതാസംഘം പ്രസിഡന്റ് വിമല, സെക്രട്ടറി സുനി തമ്പാൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ജിതിൻ ചന്ദ്രൻ, സെക്രട്ടറി നിധിൻ, സൈബർ സേന യൂണിയൻ ചെയർമാൻ ദിനിൽ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.