കായംകുളം: കായംകുളത്ത് 11,12 തീയതികളിൽ നടക്കുന്ന കായംകുളം ജലോത്സവത്തിന്റെ ഒരുക്കങ്ങൾ യു. പ്രതിഭ എം.എൽ.എ, കളക്ടർ വി.ആർ. കൃഷ്ണ തേജ എന്നിവർ വിലയിരുത്തി. ജലോത്സവം നടക്കുന്ന കായലിന്റെ ഡ്രഡ്ജിംഗ് പുരോഗമിക്കുകയാണ്. ചാമ്പ്യൻസ് ബോട്ട് ലീഗ് ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾ ട്രാക്കുകൾ പരിശോധിച്ച് ഉറപ്പുവരുത്തി. കായംകുളം നഗരസഭയുടെ നേതൃത്വത്തിൽ ജലോത്സവ നഗരിയിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ചാമ്പ്യൻസ് ബോട്ട് ലീഗ് ടെക്നിക്കൽ കമ്മിറ്റി മെമ്പർമാരായ കെ.കെ. ഷാജു, ആർ.കെ. കുറുപ്പ്, എസ്‌.എം. ഇക്ബാൽ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ, ഉൾനാടൻ ജലഗതാഗത വകുപ്പിലെ എൻജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.