pk
ആലപ്പുഴയിലെത്തിയ അരിവണ്ടി പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

ആലപ്പുഴ: പൊതുവിപണിയിലെ അരി വില നിയന്ത്രിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി അരിവണ്ടി ആലപ്പുഴയിലും സർവീസ് നടത്തി. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്തു. ആലപ്പുഴ ഡിപ്പോയുടെ കീഴിലുള്ള പൊള്ളത്തൈ, ആര്യാട് കണക്കൂർ ക്ഷേത്രം, പുന്നപ്ര പള്ളികടപ്പുറം, ചമ്പക്കുളം വൈശ്യംഭാഗം, എടത്വ പച്ച എന്നിവിടങ്ങളിലാണ് ഇന്നലെ അരിവണ്ടി സർവീസ് നടത്തിയത്.