ambala
അമ്പലപ്പുഴ കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ ആലപ്പുഴ എക്സൈസ് പ്രിവന്റീവ് ഓഫീസർ മനോജ് കൃഷ്ണേശ്വരി ക്ലാസ് നയിക്കുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തി. ആലപ്പുഴ എക്സൈസ് പ്രിവന്റീവ് ഓഫീസർ മനോജ് കൃഷ്ണേശ്വരി ഉദ്ഘാടനം ചെയ്തു. സ്കൂൾ അദ്ധ്യാപക രക്ഷാകർത്തൃ സമിതി പ്രസിഡന്റ് ആർ.ജയരാജ് അദ്ധ്യക്ഷനായി. കുടുംബവേദി ചെയർമാൻ ആർ. ഹരികുമാർ കുട്ടികളുമായി ചർച്ച നടത്തി. ഗോപിനാഥ് മുതുകാടിന്റെ സന്ദേശം, ഷോർട്ട് ഫിലിം പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്‌ഞ തുടങ്ങിയവയും നടന്നു. ഹയർ സെക്കൻഡറി അദ്ധ്യാപകൻ കെ.ജി. പ്രകാശ്, കുടുംബവേദി ഭാരവാഹികളായ എസ്.ചന്ദ്രകുമാർ, കൊട്ടാരം ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.