ആലപ്പുഴ: കയർ വ്യവസായത്തിന്റെ താത്പര്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാരിന്റെയും കയർ ബോർഡിന്റെയും നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ - ചേർത്തല താലൂക്കുകളിലെ കയർ ഫാക്ടറി തൊഴിലാളികൾ 18ന് ഒരു ദിവസത്തെ സൂചനാ പണിമുടക്ക് നടത്താൻ കയർ ഫാക്ടറി യൂണിയനുകളുടെ (സി.ഐ.ടി.യു) സംയുക്തയോഗം തീരുമാനിച്ചു. രാവിലെ 10ന് കലവൂർ ജംഗ്ഷനിൽ നിന്ന് പ്രകടനമായെത്തി കയർ ബോർഡ് ഓഫീസ് പടിക്കൽ ധർണ നടത്തും. യോഗത്തിൽ വി.എസ്.മണി അദ്ധ്യക്ഷത വഹിച്ചു. സി.കെ.സുരേന്ദ്രൻ, ടി.ആർ.ശിവരാജൻ, പി.സുരേന്ദ്രൻ, പി.രഘുനാഥ്, പുഷ്ക്കരൻ എന്നിവർ സംസാരിച്ചു.