hj
എസ്. എൻ. ഡി. പി യോഗം 994 നമ്പർ മുട്ടം ശാഖയിൽ ആർ. ശങ്കർ അനുസ്മരണതോട് അനുബന്ധിച്ചു നടന്ന പുഷ്പാർച്ചന

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994 നമ്പർ മുട്ടം ശാഖയിൽ ആർ.ശങ്കർ അനുസ്മരണം നടന്നു. ഛായചിത്രത്തിൽ മാല ചാർത്തി, പുഷ്പാർച്ചനയും, അനുസ്മരണയോഗവും നടന്നു. യോഗത്തിൽ ശാഖ പ്രസിഡന്റ്‌. ബി.നടരാജൻ അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി വി.നന്ദകുമാർ സ്വാഗതം പറഞ്ഞു. ശാഖയോഗം വൈസ്.പ്രസിഡന്റും എസ്.എൻ ട്രസ്റ്റ്‌ ബോർഡ് മെമ്പർമായ മുട്ടം ബാബു സമ്മേളനം ഉദ്‌ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ ബി.രഘുനാഥ്‌, കൺവീനർ മുട്ടം സുരേഷ്, മഹിളാമണി, ബി.ദേവദാസ്, ജി. ഗോപാലകൃഷ്ണൻ, ആർ. രാജേഷ്, ജി. ജിനചന്ദ്രൻ, കെ. ശശിധരൻ, കെപി അനിൽകുമാർ, സുധാകരൻ തുടങ്ങിയ ശാഖ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു. വി.രവീന്ദ്രൻ നന്ദി പറഞ്ഞു.