ആലപ്പുഴ: ഭക്ഷണം വൈകിയെന്നാരോപിച്ചു മൂന്നാറിൽ ഹോട്ടൽ ഉടമയ്ക്കും തൊഴിലാളികൾക്കും നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ ടൂറിസം സംഘടനയായ മൈ കേരള ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ലഹരി ഉപയോഗിച്ചശേഷമുള്ള ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.