ph
കാട് കയറി കിടക്കുന്ന നഗരസഭ ശ്മശാനം

കായംകുളം : കായംകുളം നഗരസഭയുടെ കീഴിലുള്ള ശ്മശാനം കടുകയറിക്കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറയായി. കുറ്റിക്കാട്ടിനുള്ളില ശ്മശാനം ഇപ്പോൾ ഇഴജന്തുക്കളുടെ താവളമായി മാറി. ഇതോടെ നാട്ടുകാർക്ക് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സ്ഥലമില്ലാതെ വലയുന്നത്. നിലവിൽ ശ്മശാനത്തിൽ വൈദ്യുതി ബന്ധം ഇല്ല. ജലവിതരണവും താറുമാറായി കിടക്കുകയുമാണ്. നഗരസഭ 35 ാം വാർഡിൽ പ്രവർത്തിക്കുന്ന ശ്മശാനം വെളളവും വെളിച്ചവുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ശ്മശാനത്തിന് 50 സെന്റോളം വസ്തുവാണുള്ളത്. ശ്മശാനത്തിൽ സംസ്‌കരം നടത്താൻ മൂന്ന് ഫർണസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ മൃതദേഹം വയ്ക്കുന്ന ഗ്രില്ല് സാമൂഹികവിരുദ്ധർ നേരത്തെ മോഷ്ടിച്ചിരുന്നു. നഗരസഭ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് ആക്രികടയിൽ നിന്ന് ഗ്രില്ല് കണ്ടെടുത്തു. എന്നാൽ ഇത് പുനസ്ഥാപിക്കാൻ പിന്നീട് നടപടി ഒന്നും ഉണ്ടായില്ല. ഗ്രില്ല് ഇല്ലാത്തതിനാൽ നിലവിൽ പ്ലാറ്റ്‌ഫോമിന് പുറത്ത് വിറക് വച്ച് മൃതദേഹം കത്തിക്കുകയാണ് ചെയ്യുന്നത്. ഇത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പുകകുഴൽ ഇല്ലാത്തതിനാൽ പുക ചുറ്റിഅടിച്ച് പരിസര മലിനീകരണനും ഉണ്ടാകുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിന് സ്ഥലപരിമിതി നേരിടുന്ന മൂന്ന് സമുദായങ്ങൾക്ക് ഇതിനോട് ചേർന്ന് സർക്കാർ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഈ സ്ഥലവും കാടുകയറി കിടക്കുകയാണ്. വീടിനോട് ചേർന്ന് സംസ്‌കാര ചടങ്ങുകൾ നടത്തുവാൻ സ്ഥലമില്ലാത്തവരാണ് ഇതിനാൽ ഏറെ ബുദ്ധിമുട്ടുന്നത്. വീടുകളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സൗകര്യം ഇല്ലാത്തവരും, അജ്ഞാത മൃതദേഹങ്ങളുമാണ് ഇവിടെ സംസ്‌ക്കരിക്കുന്നത്.

........

'' നഗരസഭ ശ്മശാനം നവീകരിക്കാൻ നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു. തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. നഗരസഭ ആരോഗ്യവിഭാഗം ഇങ്ങോട്ട് തിരിഞ്ഞ്‌ നോക്കാറു പോലുമില്ല.പ്രദേശത്തെ കാടുവെട്ടിതെളിച്ചാൽ ഇഴജന്തുക്കളുടെ ശല്ല്യം കുറയും.

(പ്രദേശവാസികൾ)

alm5wu1__5q6c--3pwx8v3efajk7p3b8yr6spwli5lcz0q=s40-p

ReplyForward