tur
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റിന്റെ കുടുംബ സംഗമം പട്ടണക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. രാജപ്പൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റിൽ സംഘടിപ്പിച്ച കുടുംബ സംഗമം യൂണിയൻ പട്ടണക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. രാജപ്പൻപിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. ഭാസ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. പ്രകാശൻ മുതിർന്ന പെൻഷൻകാരെ പൊന്നാട അണിയിച്ച് ആദരിച്ചു. വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഡോ. രഞ്ജിത്ത് മോനായി ക്ലാസെടുത്തു. എം.പി. അശോകൻ, കെ.വി. കൃഷ്ണകുമാർ, ആർ. രാജാമണി, ജി. പരമേശ്വരൻ എന്നിവർ സംസാരിച്ചു.