 
മാന്നാർ: ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതകൾക്കായുള്ള കാൻസർ രോഗനിർണയ ക്യാമ്പ് "കാവൽ -2022 " പുലിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു. ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സലാ മോഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ.പി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള 9 ഗ്രാമപഞ്ചായത്തുകളിൽ നിന്നും 350 ഓളം വനിതകൾ കാൻസർ രോഗ നിർണയം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹേമലത , മഞ്ജുളാദേവി, വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി.സുനിമോൾ,പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ മോഹനൻ എന്നിവർ സംസാരിച്ചു.ഡോ.എസ്.സുരേഷ് കുമാർ, ഡോ.സംഗീത, ജില്ലാ ടെക്നിക്കൽ അസി.ജസ്റ്റിൻ എന്നിവർ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാ രാജീവ് സ്വാഗതവും പാണ്ടനാട് ഹെൽത്ത് സൂപ്പർവൈസർ ചാർജ് ടി. ദിലീപ് നന്ദിയും പറഞ്ഞു.