r-shankar-anusmaranam
എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ഇരമത്തൂർ 1926-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയിൽ നടന്ന ആർ.ശങ്കർ ചരമവാർഷിക ദിനാചരണം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗവും ശാഖായോഗം പ്രസിഡന്റുമായ ദയകുമാർ ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ഇരമത്തൂർ 1926-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖാ യോഗത്തിൽ ആർ.ശങ്കറുടെ 50-ാമത് ചരമവാർഷിക ദിനാചരണം നടത്തി. മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗവും ശാഖായോഗം പ്രസിഡന്റുമായ ദയകുമാർ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി രേഷ്മ രാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗോപു തോപ്പിൽ, ഗീതാ വാസുദേവൻ, ശുഭാ ബിജു, ഗിതു സുജിത്, വി.മുരളീധരൻ, കെ.ആർ. സോമരാജൻ ഉത്തമൻ, ബിജു രാഘവൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വിപിൻ വാസുദേവ് സ്വാഗതവും ഷിബു വടക്കെകുറ്റ് നന്ദിയും പറഞ്ഞു.