t
t

ആലപ്പുഴ: നഗരത്തിലെ എൽ.പി സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ അദ്ധ്യാപകൻ എസ്.എസ്. സജിത് കുമാറിനെ (37) കന്യാകുമാരി​യി​ൽ നിന്നു പിടികൂടി.

കുട്ടികളെ പീഡിപ്പിച്ച സംഭവം അറി​ഞ്ഞി​ട്ടും സ്‌കൂളിലെ പ്രധാന അദ്ധ്യാപിക വിഷയത്തിൽ ഇടപെട്ടില്ലെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും പ്രധാനദ്ധ്യാപികയും നൽകിയ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. ഇതോടെയാണ് പ്രതിയായ അദ്ധ്യാപകൻ ഒളിവിൽപോയത്. സംഭവത്തിൽ എ.ഇ.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ എ.പി.ഓമനയും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസും ചൈൽഡ് ലൈൻ പ്രവർത്തകരും സ്‌കൂളിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യരാജും ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ ആർ.വിനീതയുടെ നേതൃത്വത്തിൽ കുട്ടികളിൽ നിന്നു വിവരങ്ങൾ തേടിയ ശേഷമാണ് പരാതി നൽകിയത്. കൃത്യസമയത്ത് പരാതി ലഭിച്ചിട്ടും ബന്ധപ്പെട്ടവരെ അറിയിക്കാതി​രുന്ന പ്രധാന അദ്ധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് ജില്ല ശിശുക്ഷേമസമിതി ശുപാർശ ചെയ്തിട്ടുണ്ട്