mannar-union
മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടന്ന ആർ.ശങ്കറുടെ 50-ാം സ്മൃതി ദിനാചരണ സമ്മേളനം യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

മാന്നാർ: മഹാനായ ആർ.ശങ്കറുടെ 50-ാം സ്മൃതി ദിനാചരണം മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെയുംആഭിമുഖ്യത്തിൽ നടന്നു. യൂണിയൻ ഹാളിൽ സമൂഹപ്രാർത്ഥന, പുഷ്പാർച്ചന എന്നിവയ്ക്ക് ശേഷം യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ സ്മൃതിദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം നുന്നു പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. കുരട്ടിശ്ശേരി ശാഖാ യോഗം പ്രസിഡന്റ് സുധാകരൻ സർഗം സ്വാഗതവും വനിതാ സംഘം വൈസ് ചെയർപെഴ്സൺ സുജാത നന്ദിയും പറഞ്ഞു.