അമ്പലപ്പുഴ: വണ്ടാനം നടുഭാഗം ശ്രീനാരായണ ഗുരുമന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 5.30 ന് ഗണപതി ഹോമം, 6.30 ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 8 ന് പതാക ഉയർത്തൽ, 8.30 ന് സമൂഹശാന്തി ഹവനം, 9.30 ന് കലശം, 10.30 ന് ശിവഗിരി മഠം ഗുരുപ്രകാശം സ്വാമിയുടെ പ്രഭാഷണം, അന്നദാനം.വൈകിട്ട് 5ന് ബൈജു മാമ്പുഴക്കരിയുടെ പ്രഭാഷണം. 6.30 ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ, 7.30 ന് വണ്ടാനം നടുഭാഗം വനിതകളുടെ കലാപരിപാടികൾ, 8.30 ന് ഡോ. മേരി രാജു ആൻ മരിയയുടെ ഡാൻസ്, 9.30 ന്നാടൻ പാട്ട്.