a
ആം.ആദ്മി പാർട്ടി സ്ഥാനാർത്ഥി ജിബിൻ ജേക്കബ്ബ് വാർഡിലെ പീലിംഗ് ഷെഡിൽ വോട്ട് അഭ്യർത്ഥിക്കുന്നു. ഒ.സി.വക്കച്ചൻ, മണിയൻ, ദേവസിക്കുട്ടി, ശരൺദേവ് തുടങ്ങിയവർ സമീപം

തുറവൂർ:എഴുപുന്ന ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ ഉപതിരത്തെടുപ്പ് നാളെ രാവിലെ 7ന് ആരംഭിക്കും. 57-ാം നമ്പർ അങ്കണവാടി, പഞ്ചായത്ത് മാനവ മൈത്രി മന്ദിർ എന്നിവിടങ്ങളാലാണ് പോളിംഗ് സ്റ്റേഷനുകൾ. നിലവിലെ പഞ്ചായത്തംഗം സത്യപ്പന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ശക്തമായ ചതുഷ്‌കോണ മത്സരമാണ് ഇവിടെ നടക്കുന്നത്. എൽ.ഡി.എഫിന്റെ കെ.പി.സുനീഷ്, യു.ഡി.എഫിന്റെ സന്ദീപ് സെബാസ്റ്റ്യൻ, എൻ.ഡി.എയുടെ ഷാബുമോൻ, ആം ആദ്മി പാർട്ടിയുടെ ജിബിൻ ജേക്കബ്ബ് എന്നിവരാണ് മത്സര രംഗത്ത്.

വാർഡിലെ വെള്ളക്കെട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു വാർഡിലെ പ്രധാന ചർച്ചാ വിഷയം. കഴിഞ്ഞ തവണ 46 വോട്ടുകൾക്കാണ് സത്യപ്പൻ ജയിച്ചത്. 1337 വോട്ടർമാരാണുള്ളത്. അട്ടിമറി വിജയം ഉണ്ടാകുമെന്ന് ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഒ.സി. വക്കച്ചൻ അവകാശപ്പെട്ടു.