photo
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ന്യൂറോ സർജൻമാരുടെ അന്താരാഷ്ട താക്കോൽ ദ്വാര ശസ്ത്രക്രിയ കോൺഫറൻസിൽ കെ.വി.എം ആശുപത്രി ന്യൂറോ സർജ്ജറി വിഭാഗം മേധാവിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ.അവിനാശ് ഹരിദാസ് പ്രബന്ധം അവതരിപ്പിക്കുന്നു

ചേർത്തല: ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ന്യൂറോ സർജൻമാരുടെ അന്താരാഷ്ട താക്കോൽ ദ്വാര ശസ്ത്രക്രിയ കോൺഫറൻസിൽ കെ.വി.എം ആശുപത്രി ന്യൂറോ സർജറി വിഭാഗം മേധാവിയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ഡോ.അവിനാശ് ഹരിദാസ് പ്രബന്ധം അവതരിപ്പിച്ചു. 10 വർഷത്തെ ഗവേഷണ ഫലമായി സബ് ഡ്യൂറൽ ഹെമറ്റോമ നീക്കം ചെയ്യുന്നതിന് കെ.വി.എം ആശുപത്രിയിൽ ഡോ.അവിനാശ് സ്വന്തമായി വികസിപ്പിച്ചെടുത്ത ശസ്ത്രക്രിയയായ അവന്തി ടെക്നിക് എന്ന താക്കോൽ ദ്വാര ശസ്ത്രക്രിയയെപ്പറ്റിയുള്ള പ്രബന്ധമാണ് അവതരിപ്പിച്ചത്. രക്തക്കട്ടകൾ നീക്കം ചെയ്യാൻ ഒന്നിലധികം ശസ്ത്രക്രിയകൾ ചെയ്യുന്നത് ഒഴിവാക്കാൻ കഴിയുന്ന അവന്തി ടെക്നിക് ശസ്ത്രക്രിയ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്തർദേശീയ താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ദ്ധരുടെ മുമ്പാകെ പ്രബന്ധം അവതരിപ്പിക്കാൻ കഴിഞ്ഞതോടെ ലോകമെമ്പാടുമുള്ള രോഗികൾക്ക് അവന്തി ടെക്നിക് വഴി ഫലപ്രദമായ ചികിത്സ നൽകാനാകുമെന്ന് ഡോ.അവിനാശ് ഹരിദാസ് പറഞ്ഞു.