a
ദീപു ത്യാഗരാജൻ

മാവേലിക്കര: നിയമന തട്ടിപ്പ് കേസിൽ ചെട്ടികുളങ്ങര ഈരേഴ വടക്ക് ചാക്കര കിഴക്കതിൽ ദീപു ത്യാഗരാജൻ (39) അറസ്റ്റിൽ. മസ്കറ്റിൽ നിന്നു ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ദീപുവിനെ എയർപോർട്ട് അധികൃതർ തടഞ്ഞുവെച്ചു. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം നെടുമ്പാശേരിയിലെത്തി ദീപുവിനെ പിടികൂടി. ഇയാൾക്കെതിരെ 57 കേസുകളുണ്ട്.