ചാരുംമൂട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നൂറനാട് മണ്ഡലം സമ്മേളനം പടനിലത്ത് വച്ച് നടന്നു. മണ്ഡലം പ്രസിഡൻഡ് സരേ ന്ദ്രൻ പിളളയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കെ.എസ്.എസ്.പി.എ ജില്ലാ ഉപാദ്ധ്യക്ഷൻ എസ്.രാജൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എം.ഷെറീഫ് മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ പി.എൻ സാംസ്‌കാരിക യുവ സാഹിത്യ പുരസ്‌കാരം നേടിയ അഡ്വ:ദിലീപ് പടനിലത്തിനെ ആദരിച്ചു. ചടങ്ങിൽ എ ബാലകൃഷ്ണപിളള , ചന്ദ്രശേഖരൻ ,സുധാകരൻ നായർ,പി.എം.ഷാജനാർ,റ്റി.റ്റി രാജപ്പൻ,എ.ഹനീഫ്,എം.സുകുമാരപിളള,സബിതാ ബീഗം.എം.സഫിയ, ലതികാ ദേവി. എൻ.സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.