കായംകുളം: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരിമഠം ഗുരുധർമ്മ പ്രചരണ സഭ കായംകുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.ശങ്കർ അനുസ്മരണം നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.എസ്. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എസ്.ഇ.റോയി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.കെ. വിജയകുമാർ , അരിതബാബു, മിനി മോഹൻ ബാബു, പ്രസാദ്‌ തഴക്കര, ഹരിദാസ് ശിവരാമൻ,ശുഭദേവ്, ആർ.ഭദ്രൻ, സജീവ്, മോഹൻ ബാബു, രാമചന്ദ്രൻ, ചന്ദ്രാ ഗോപിനാഥ്, സുജാത റോയി,വിലാസിനി ഹരിദാസ്, റീനാ സുദേശൻ, അർച്ചന പ്രതാപ്, ടി.കെ.സോമൻ എന്നിവർ സംസാരിച്ചു.