ചേർത്തല:താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെയുടെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 12ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടക്കും. ചേർത്തല കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപം സി.വി.കുഞ്ഞിക്കുട്ടൻ മെമ്മോറിയൽ ഗുരുദേവ പ്രാർത്ഥനാ ഹാളിൽ നടക്കുന്ന ക്യാമ്പിൽ വിദഗ്ദരായ ഡോക്ടർമാർ പങ്കെടുക്കും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 പേരെ മാത്രമെ പരിശോധിക്കുകയുള്ളു.ഫോൺ:9946005873,8593053760.