ചേർത്തല: മർച്ചന്റ് അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ നിന്നും 2022 ലെ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന ഗ്രേഡ് വാങ്ങി ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് കാഷ് അവാർഡും മെരിറ്റ് സർട്ടിഫിക്കറ്റും നൽകുന്നു.അർഹരായവർ അപേക്ഷയും മാർക്ക് ലിസ്റ്റിന്റെ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും 10ന് വൈകിട്ട് 5ന് മുമ്പ് ഓഫീസിൽ എത്തിക്കണം.വി.വി.ജയറാം,വിൽ.എൽ.വാദ്ധ്യാർ,സി.വി.ആർ എന്നിവരുടെ സ്മരണയ്ക്കായി നിർദ്ദന രോഗികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ചികിത്സാ സഹായ എൻഡോവ്മെന്റുകൾക്ക് അർഹരായവരുടെ അപേക്ഷ 10ന് വൈകിട്ട് 5ന് മുമ്പ് രേഖകൾ സഹിതം ഓഫീസിൽ ഹാജരാക്കണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.